മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപതങ്ങര്‍ക്കും മൊട്ടും ഇല്ല താനും
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാലമരണങ്ങള്‍ കേള്പ്പനില്ല
പട്ടയ്രമാണ്ട് ഇരിപ്പനുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളുഒന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്
ദുഷ്ടരെ കണ്കൊണ്ട് കാണ്മാനില്ല
നല്ലവരല്ലെതെ ഇല്ല പാരില്‍
ഭൂലോകമോക്കെയും ഒന്നുപോലെ
ആലയമോക്കോയും ഒന്നു പോലെ
നല്ലകനകം കൊണ്ടെല്ലാവരും
നല്ലഭരണങ്ങള്‍ അണിഞ്ഞു കൊണ്ടു
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിക്കും കാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളികൊലടികള്‍ നാഴികളും
എല്ലാം കണക്കിന് തുല്യമായി
കള്ളപറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ ഒന്നുമില്ല
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാട് വാണിടും കാലം
മാനുഷരെല്ലാം ഒന്നു പോലെ
No comments:
Post a Comment